കൊച്ചി: നിങ്ങളുടെ സ്‌നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മൈ-ജി ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടന്‍ ടൊവിനോ തോമസും ഒപ്പമുണ്ടായിരുന്നു.
Read Also: എസി ഓണ്‍ചെയ്ത് കിടന്നുറങ്ങുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.
താനും ടൊവിനോയും ഇന്നിവിടെ നില്‍ക്കാന്‍ കാരണം മലയാള സിനിമയാണ്. ഇപ്പോള്‍ മലയാള സിനിമ കടന്നു പോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ, കാര്‍മേഘങ്ങള്‍ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ പിന്തുണയും സ്‌നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
Post Your Comments