Latest NewsNewsIndia

താമര ശോഭയിൽ ഹരിയാന; ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഹരിയാനയിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. സ്വതന്ത്രരുടെ പിന്തുണ ബിജെപി ഉറപ്പിച്ചു. ജെജെപി അംഗങ്ങളും ബിജെപിക്ക് പിന്തുണ നൽകുമെന്നാണ് സൂചന. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ബിജെപി ദേശീയ നേതൃത്വവുമായും, സ്വതന്ത്ര എംഎൽഎ മാരുമായും ഡൽഹിയിൽ ചർച്ച നടത്തി. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണമെന്നിരിക്കെ നാൽപത് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരുടെ പിന്തുണ നേടി സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുമായും ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അനിൽ ജെയിനുംമായും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ചർച്ച നടത്തി. നാൽപ്പത്തിയെട്ട് അംഗങ്ങളുടെയെങ്കിലും പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസമാണ് മനോഹർലാൽ ഖട്ടാർ പങ്കുവെച്ചത്.

ALSO READ: അരൂരിൽ പാർട്ടി നേതൃത്വത്തിന് പിഴച്ചു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

മുപ്പത്തിയൊന്ന് സീറ്റുകൾ നേടി നില മെച്ചപ്പെടുത്തിയ കോൺഗ്രസ് മറ്റ് എല്ലാ കക്ഷികളെയും ചേർത്ത് ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കാൻ നടത്തിയ ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഒരുപാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരിയാനയിൽ നിർണായകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്.

ALSO READ: നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ വെടിവെയ്പ്; പശുക്കള്‍ കൊല്ലപ്പെട്ടു

ജെജെപി അംഗങ്ങളുടെ യോഗം ഇന്ന് ചേർന്നിരുന്നു. ജെജെപി അംഗങ്ങളുടെ പിന്തുണ ഇല്ലെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി നാളെ തന്നെ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാർട്ടിയും ബിജെപിക്ക് പിന്തുണ നൽകുമെന്ന സൂചനയാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button