Latest NewsNewsIndia

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാസ്മീൻ സുബർ അഹ്മദ് പീർസാഡെ എന്നയാളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്

ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിൽ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. പ്രതികരണം ആരാഞ്ഞ് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സുപ്രിംകോടതി നോട്ടീസ് നൽകി. സ്ത്രീകൾക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ അധികാരികൾക്കും വഖഫ് ബോർഡിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് യാസ്മീൻ സുപ്രിംകോടതിയെ സമീപിച്ചത്.

ALSO READ: താമര ശോഭയിൽ ഹരിയാന; ഭാരതീയ ജനതാ പാർട്ടി സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും

സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യാസ്മീൻ സുബർ അഹ്മദ് പീർസാഡെ എന്നയാളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് എ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ALSO READ: അരൂരിൽ പാർട്ടി നേതൃത്വത്തിന് പിഴച്ചു; സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button