മദീന: മദീനയിൽ ബസ് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരണം. മദീനയില്‍ ഉംറ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ച ബസ് തീപിടിക്കുകയും 35 പേര്‍ വെന്തുമരിക്കുകയുമായിരുന്നു. ഇവരിൽ 7 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. 5 ഉത്തര്‍ പ്രദേശ് സ്വദേശികളും ബിഹാറില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നുമുള്ള ഓരോരുത്തരുമായിരുന്നു ഇവര്‍. എന്നാൽ ഇപ്പോൾ രണ്ട് പേർ കൂടി ഉണ്ടെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.
Read also: അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു കാശ്മീരില്‍ നിന്നുള്ള ഗുല്‍ഫറാസ് അഹമ്മദ് എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഇതോടെ അപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന ഇന്ത്യക്കാരുടെ എണ്ണം 9 ആയി. ഡി.എന്‍.എ ടെസ്റ്റിലൂടെ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments