മദീന : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിലേറെ സൗദി റിയാൽ. സൗദി മദീന വിമാനത്താവളത്തിലാണ് സംഭവം. നാലു കേന്ദ്രങ്ങളിലേക്കായി ടിക്കറ്റെടുത്ത നാലു യാത്രക്കാരിൽ നിന്നാണ് 3.093 ദശലക്ഷം റിയാലാണ് അധികൃതർ പിടിച്ചെടുത്തത്. ആദ്യ രണ്ടു യാത്രക്കാർ വസ്ത്രത്തിലും മൂന്നാമൻ ലോഹഡപ്പയിലും നാലാമൻ ലെഗേജിലുമായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
Also read : ബസ് അപകടം : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്കേറ്റു
യഥാക്രമം 9,48,300. 6,79,000, 4,15,500, 10,50,000 ആയിരുന്നു ഓരോരുത്തരും കൈവശം വച്ചിരുന്ന തുകയെന്നു അധികൃതർ വ്യക്തമാക്കി. പണത്തിന്റെ നിയമസാധുത തെളിയിക്കാൻ കടത്തുകാർക്ക് കഴിഞ്ഞിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാം ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.
Also read : ഗൂഗിളിൽ നോക്കി മൈക്രോവേവിൽ മുട്ട തിളപ്പിച്ചു; യുവതിക്ക് സംഭവിച്ചത്
യാത്രക്കാർ പണമോ വിലയേറിയ ലോഹങ്ങളോ 60,000 റിയാലിന്റെ മൂല്യത്തിൽ കൂടുതൽ കൈവശം വച്ചു യാത്ര ചെയ്യണമെങ്കിൽ ഡിക്ലറേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതില്ലാതെ ഇവ കരുതിയാൽ നിയമ ലംഘനമായി കണക്കാക്കപ്പെടും.
Post Your Comments