മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ കനത്തനാശ നഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.11 പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടുകളിലും താഴ്വാരങ്ങളിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം യാന്പു, മദീന മേഖലകളില്‍ ഉണ്ടായത്.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 100 ലധികം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസുമായി സഹകരിച്ച് മുന്‍ കരുതലെന്നോണം ആറ് റോഡുകള്‍ അടച്ചു.
നിറഞ്ഞ താഴ്വരകളിലൂടെ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് കൂടുതല്‍ അപകടമുണ്ടാക്കിയത്. മഴദുരിത ബാധിത പ്രദേശങ്ങള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോടും ശ്രമങ്ങള്‍ നടത്താന്‍ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments