ഡല്‍ഹി/ കര്‍ണാല്‍: മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയവർക്ക് നേരേ ഹരിയാന പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തുപേര്‍ക്കു പരിക്കെന്ന് റിപ്പോർട്ട് . സംഘര്‍ഷത്തിനു പിന്നാലെ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതെല്ലം കർഷക സമരക്കാരാണെന്നാണ് അക്രമികൾ പറയുന്നത്. അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ദേശീയപാതകള്‍ ഉള്‍പ്പെടെ റോഡുകള്‍ കര്‍ഷകര്‍ ഉപരോധിച്ചു.
മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.കര്‍ണാല്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരേ പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. നേതാക്കളെ കരിങ്കൊടി കാണിക്കാനായിരുന്നു തീരുമാനമെന്നും പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് ബലം പ്രയോഗിക്കുക ആയിരുന്നുവെന്നും ജയ് കിസാന്‍ ആന്തോളന്‍ തലവന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. എന്നാൽ ഇവർ വടികളും കല്ലുകളുമായി യോഗം അലങ്കോലപ്പെടുത്താൻ എത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
എന്നാൽ അക്രമം നടത്തുന്നത് യഥാർത്ഥ കർഷകരല്ലെന്നും കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി പ്രതികരിച്ചു. എന്തക്രമം നടത്തിയിട്ടും കർഷക സമരമാണെന്ന് പറഞ്ഞാൽ വിലപ്പോവില്ലെന്നു ബിജെപി ആരോപിച്ചു. ‘ഒരിക്കല്‍ക്കൂടി കര്‍ഷകരുടെ രക്തം വാര്‍ന്നുപോകുന്നു. രാജ്യം അപമാനഭാരത്താല്‍ ശിരസ് കുനിക്കുന്നു’ എന്ന് രക്തമൊലിക്കുന്ന കര്‍ഷകന്റെ ചിത്രത്തിനൊപ്പം വയനാട് എംപി രാഹുല്‍ ഗാന്ധി പോസ്റ്റ്ചെയ്തു.
Post Your Comments