ദില്ലി: ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്ന് ഹരിയാനയില്‍ ഭരണം തുടരുന്ന ബിജെപിയുടെ സഖ്യസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം നിയമസഭയില്‍ പരാജയപ്പെട്ടു.
ഹരിയാന-ദില്ലി അതിര്‍ത്തിയില്‍ 250 കര്‍ഷക സമരക്കാരാണ് മരിച്ചുവീണതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇടയ്ക്കിടെ ഇതെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒന്നും കാര്യമാക്കാതെയാണ് മുന്നോട്ട് പോകുന്നതെന്നും ഹൂഡ കുറ്റപ്പെടുത്തി.
read also:1991ലെ ബേപ്പൂര്‍ മോഡല്‍ വിജയം ആവര്‍ത്തിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്
”2014ല്‍ കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്. അവര്‍ തന്നെ അക്കാര്യം സമ്മതിച്ചതാണ്. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് ” ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗത്താല പ്രതികരിച്ചു.
90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. 40 അംഗങ്ങളുള്ള ബിജെപി ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ഭരണം നടത്തുന്നത്.
Post Your Comments