ശ്രീനഗര്‍: ജമ്മു കാശ്മീരിൽ ഭീകരവാദം വളർത്താൻ ഭീകരവാദികൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി നിരോധിത സംഘടനകൾ ഉപയോഗിച്ച് രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രാജ്യ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഭീകരര്‍ ജമാത്ത് ഇ ഇസ്ളാമിയെ പോലുള്ള നിരോധിത സംഘടനകളെ ഉപയോഗിക്കുന്നതായി കണ്ടെത്തി. സ്‌കൂളുകള്‍ തകര്‍ത്ത് വിദ്യാര്‍ത്ഥികളെ ജമാത്ത് ഇ ഇസ്ളാമിയെ പോലുള്ള സംഘടനകളിലേക്ക് ആകര്‍ഷിക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നത്. പ്രാദേശിക തലത്തില്‍ ബദല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ച് ഭീകരര്‍ വിദ്യാര്‍ത്ഥികളിലേക്ക് ദേശ വിരുദ്ധ- സര്‍ക്കാര്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്.
ALSO READ: ഇലക്ട്രിക് വിപ്ലവുമായി ബജാജ്; വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ അവതരിപ്പിച്ചു
നിരോധിത സംഘടനകള്‍ക്ക് സ്‌കൂള്‍ തുടങ്ങാനായി ഭീകരര്‍ കശ്മീര്‍ താഴ്‌വരയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തിടെ ചാവല്‍ഗാമിലെ സ്‌കൂള്‍ ഭീകരര്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമം മാര്‍ച്ച് മാസത്തിലാണ് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കശ്മീരിലെ ജമാത്ത് ഇ ഇസ്ളാമിയെ എന്ന സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഭീകരവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് സംഘടനയെ നിരോധിച്ചത്.
Post Your Comments