Latest NewsNewsAutomobile

ഇലക്ട്രിക് വിപ്ലവുമായി ബജാജ്; വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ അവതരിപ്പിച്ചു

മുംബൈ: ഇലക്ട്രിക് വിപ്ലവുമായി വീണ്ടും ബജാജ്. വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡൽ ക്യൂട്ട് അവതരിപ്പിച്ചു. അര്‍ബണൈറ്റ് ബ്രാന്‍ഡിന് കീഴില്‍ ബജാജ് ആദ്യ ഇലക്ട്രിക് മോഡല്‍ ചേതക്ക് സ്‌കൂട്ടര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം രൂപത്തില്‍ റഗുലര്‍ ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രിസൈക്കിള്‍ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ QCAR ബാഡ്ജിങ്ങിലാണ് ഇലക്ട്രിക് ക്യൂട്ട് അവതരിപ്പിക്കുകയെന്നാണ് സൂചന.

ALSO READ: വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലുള്ള മോഡലാണ് പരീക്ഷണ ഓട്ടത്തിലുള്ളത്. അതിനാല്‍തന്നെ വിദേശ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം ക്യൂട്ട് ഇലക്ട്രിക് ബജാജ് പരിഗണിക്കുകയെന്നാണ് സൂചന. നിലവില്‍ റഗുലര്‍ ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

ALSO READ: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് 100 കോടി അനുവദിച്ച് കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button