ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പാകിസ്ഥാന്‍ വെടിവെയ്പ്പിൽ രണ്ട് പശുക്കൾ കൊല്ലപ്പെട്ടു. പാക്ക് പ്രകോപനത്തിൽ നിരവധി കന്നുകാലികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ കത്വ ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായാണ് വെടിവെയ്പുണ്ടായത്.
ALSO READ: എറണാകുളം മുളന്തുരുത്തി പള്ളി കേസ് : സുപ്രധാന ഉത്തരവുമായി കോടതി
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലവീടുകളിലും ആളുകള്‍ക്ക് പണമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല. ഇവരെ പേടിച്ച് കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകാന്‍ പോലും സാധിക്കുന്നില്ലെന്നും ഗ്രാമസഭാംഗം വ്യക്തമാക്കി. ഇതിനെല്ലാം മോദി സര്‍ക്കാര്‍ ഒരു നാള്‍ പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയതു മുതല്‍ മേഖലയില്‍ പാകിസ്ഥാന്റെ ആക്രമണം പതിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ ആക്രമണത്തില്‍ നിരവധി നാശ നഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.
ALSO READ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കുപ്വാര ജില്ലയിലെ തംഗ്ധര്‍ സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസവും ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
Post Your Comments