തിരുവനന്തപുരം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ച സംഭവം സംഘാടനത്തിലെ പിഴവ് മൂലമാണെന്ന് അന്വേഷണസമിതി റിപ്പോര്‍ട്ട്. രണ്ട് മത്സരങ്ങള്‍ ഒരേസമയം സമാന്തരമായി നടത്തിയതാംണ് അപകട കാരണമെന്നും സമിതി കണ്ടെത്തി. ബുധനാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സ്പോര്‍ട്‌സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജിന് അന്വേഷണസമിതി കൈമാറിയിരുന്നു.
ALSO READ: എറണാകുളം സ്വന്തമാക്കി യുഡിഎഫ് : ടി.ജെ വിനോദിന് ജയം
കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ.കെ. വേണു, സായിയില്‍നിന്ന് വിരമിച്ച കോച്ച് എം.ബി. സത്യാനന്ദന്‍, അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ വി. ദിജു എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്. രണ്ടുമത്സരവും ഒരേസമയം നടത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. മീറ്റില്‍ ജാവലിന്‍ ത്രോ മത്സരം നടക്കുമ്പോള്‍ വൊളന്റിയറായിരുന്നു അഫീല്‍ എന്ന വിദ്യാര്‍ഥി.
ALSO READ: ഉപതെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് അടിപതറുന്നു, തോല്‍വി സമ്മതിച്ച് കെ. മോഹന്‍കുമാര്‍
മത്സരാര്‍ഥി എറിഞ്ഞ ജാവലിന്‍ എടുക്കുമ്പോളാണ് അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ച് അപകടം നടക്കുന്നത്. സംഘാടകസമിതിയിലെ പ്രധാന അംഗങ്ങളായ അഞ്ച് പേര്‍ക്കാണ് അപകടത്തിന്റെ ഉത്തരവാദിത്വമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 പേരില്‍നിന്ന് മൊഴി എടുത്തശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്പോര്‍ട്‌സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കായികമന്ത്രി ഇ.പി. ജയരാജന് കൈമാറും.
ഒക്ടോബര്‍ നാലിനാണ് പാലാ സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സന് ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അഫീല്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments