![BREAKING-NEWS](/wp-content/uploads/2019/10/BREAKING-NEWS-05.jpg)
കൊച്ചി : എറണാകുളം മണ്ഡലം നിലനിർത്തി യുഡിഎഫ്. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.ജെ വിനോദ് ജയിച്ചു. എല്ലാ റൗണ്ടുകളും എണ്ണിയപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 35423 വോട്ടുകളാണ് നേടിയത്. ഇത്തവണ എറണാകുളത്ത് യുഡിഎഫ് തിളക്കം കുറഞ്ഞ ജയമാണ്. മണ്ഡലം നേടിയെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം യുഡിഎഫിന് നേടാൻ സാധിച്ചില്ല. 2016ൽ 21,949 വോട്ടിനാണ് ഹൈബി ഈഡൻ ജയിച്ചത് . കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വൻ ഇടിവാണുണ്ടായത്.
Also read : സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു
31906 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിസി ജി രാജഗോപാലിന് 12681 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. അപരന്‍ കെ എം മനുവിന് 2500ല്‍ അധികം വോട്ടുകളാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇത് ഇടതുസ്ഥാനാർത്ഥിക്ക് തിരിച്ചടിക്ക് കാരണമായെന്നു റിപ്പോർട്ടുകളുണ്ട്. മറ്റു മണ്ഡലങ്ങളിക്ക് വരുമ്പോൾ കോന്നിയിലും, വട്ടിയൂർക്കാവിലും എൽഡിഎഫ് ജയം ഉറപ്പിച്ചു കഴിഞ്ഞു. അരൂരിലും,മഞ്ചേശ്വരത്തും യുഡിഎഫ് മുന്നിലാണ്.
Post Your Comments