ന്യൂഡല്‍ഹി: കള്ളപ്പനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. തനിക്ക് നല്‍കിയ പിന്തുണയ്ക്കാണ് ശിവകുമാര്‍ സോണിയയോട് നന്ദി പറഞ്ഞത്. അവർ എന്നെ വന്ന് കണ്ടിരുന്നു. തനിക്ക് എല്ലാ പിന്തുണയും നല്‍കി. വിവിധ പാര്‍ട്ടികളുടെ നേതാക്കന്‍മാരോട് തനിക്ക് നന്ദിയുണ്ട്. തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും ശിവകുമാര്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവകുമാറിനു ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. നികുതി അടച്ചില്ല, രേഖകളില്ലാതെ കോടികളുടെ പണമിടപാട് നടത്തി തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബര്‍ മൂന്നിനാണ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Post Your Comments