പാക് അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ജയ്സാല്‍മീറിലെ മരുഭൂമിയില്‍ വന്‍ സൈനിക സന്നാഹമൊരുക്കി ഇന്ത്യന്‍ സേന. സൈന്യത്തിന്റെ അഭിമാനമായ സുദര്‍ശന ചക്ര വിഭാഗത്തിലെ നാല്‍പ്പതിനായിരം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സുദര്‍ശന ചക്ര വിഭാഗത്തിന്റെ പരിശീലനങ്ങളടങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും, മിന്നല്‍ പ്രഹര ശേഷിയും വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും യുദ്ധമുഖത്തിലെന്ന പോലെ ഇവിടെ പ്രയോഗിച്ചാണ് പരിശീലനം നടക്കുന്നത്.അടുത്തിടെ പാകിസ്ഥാന്‍ ഭീകര ക്യാമ്പിനെ തകര്‍ത്ത് തരിപ്പണമാക്കിയ ബൊഫോഴ്സ് പീരങ്കികളും പരിശീലനത്തില്‍ തീതുപ്പുന്ന കാഴ്ചയും വീഡിയോയിൽ കാണാം. ഡിസംബര്‍ അഞ്ചുവരെ ജയ്സാല്‍മീറില്‍ കരസേനയുടെ പരിശീലനം തുടരും.
Post Your Comments