ലക്‌നൗ: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ. 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക അനുവദിച്ചത്. മധുരം നല്‍കാനെന്ന വ്യാജേന എത്തിയവരാണ് ഓഫീസില്‍ കടന്ന ശേഷം തിവാരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് കമലേഷിനെതിരെ മുസ്ലിം തീവ്രവാദികളുടെ ഭീഷണിയും ഉണ്ടായിരുന്നു.
അതേസമയം, കേസിലെ മുഖ്യപ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കമലേഷ് തിവാരി വധക്കേസിലെ പ്രതികളെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കും. ലക്‌നൗവിലെ ഖുര്‍ഷിദ് ബാഗ് റോഡിലെ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് അജ്ഞാതര്‍ തിവാരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ തിവാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ: സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു
മുഖ്യപ്രതികളായ അഷ്ഫാഖ്, മൊയ്‌നുദ്ദീന്‍ പതാന്‍ എന്നിവരെയാണ് ഭീകര വിരുദ്ധ സേന പിടികൂടിയത്. രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി പ്രദേശത്തു നിന്നാണ് ഇരുവരും സേനയുടെ പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 18 നാണ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്.
Post Your Comments