Latest NewsKeralaNattuvarthaNews

യോഗി സര്‍ക്കാര്‍ സ്​ഥലങ്ങളുടെ പേരുകള്‍ മാത്രമാണ്​ മാറ്റിയത്​, ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റും: അഖിലേഷ്​ യാദവ്

ലഖ്​നോ: യോഗി സര്‍ക്കാര്‍ സ്​ഥലങ്ങളുടെ പേരുകള്‍ മാറ്റിയത് പോലെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെതന്നെ മാറ്റുമെന്ന് അഖിലേഷ്​ യാദവ്. തിരഞ്ഞെടുപ്പ് അടുത്തതോടെ യു പി യിൽ നടക്കുന്ന വാക് പോരിന്റെ തുടക്കമാണ് ഇതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

Also Read:ഡിസൈനിൽ മാറ്റമില്ല, ഐഫോൺ എസ്ഇ 2022ൽ വിപണയിലെത്തും

‘യോഗി സര്‍ക്കാര്‍ സ്​ഥലങ്ങളുടെ ​പേരുകള്‍ മാത്രമാണ്​ മാറ്റിയത്​. അടുത്തുതന്നെ ജനങ്ങള്‍ യു.പി സര്‍ക്കാറിനെ തന്നെ മാറ്റും. യുവജനങ്ങള്‍, കര്‍ഷകര്‍, ബിസിനസുകാര്‍ എല്ലാവരും യോഗി സര്‍ക്കാറിനെ താഴെയിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. സമാജ്​വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതോടെ യു.പിയിലെ കര്‍ഷകര്‍ക്കും നേട്ടമുണ്ടാകും’, അഖിലേഷ്​ പറഞ്ഞു.

‘രാജ്യത്ത്​ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്​ഥലമാണ്​ യു.പി. വ്യജ ഏറ്റമുട്ടലുകളില്‍ ഏറ്റവും കൂടുതല്‍ നോട്ടീസ്​ ലഭിച്ച ഒരു സര്‍ക്കാറുണ്ടെങ്കില്‍ അത്​ യു.പി സര്‍ക്കാറാണ്’, അഖിലേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button