
യുപി: യോഗി ആദിത്യാനാഥിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങളുമായി നടിയും മധുരയിലെ ബിജെപി എംപിയുമായ ഹേമ മാലിനി. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ലെന്നും സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയുമെന്നും ഹേമമാലിനി പറഞ്ഞു.
Also Read:പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങാം: അനുമതി നൽകി ഒമാൻ
‘ഞങ്ങളുടെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, എല്ലാ വികസന മേഖലകളിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാലാണ് പൊതുജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നത്. ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും വരാന്‍ കഴിയില്ല. സൈക്കിളായാലും മറ്റെന്തുമായാലും ഒരു മിനിറ്റിനുള്ളില്‍ എല്ലാം അവസാനിപ്പിക്കാന്‍ ബുള്‍ഡോസറിന് കഴിയും’, ഹേമ മാലിനി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഖിലേഷ് യാദവ് ‘ബാബ ബുള്‍ഡോസര്‍’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ആ കളിയാക്കലിനുള്ള തക്കതായ മറുപടിയാണ് ഹേമ മാലിനി നൽകിയത്.
Post Your Comments