Latest NewsKeralaNewsIndia

ഉത്തർപ്രദേശിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്താനൊരുങ്ങി യോഗി സർക്കാർ

അധികാരത്തിലേറിയാൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ഒരുക്കുമെന്നാണ് ബിജെപി നൽകിയിരുന്ന വാഗ്ദാനം

ലക്നൗ: ഉത്തർപ്രദേശിൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ഉറപ്പുവരുത്താനൊരുങ്ങി യോഗി സർക്കാർ. ബ്ലോക്ക് ഓഫീസ്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സർക്കാർ കാര്യാലയങ്ങളിലും ബസ് സ്റ്റാന്റ്, റെയിൽവേ സ്‌റ്റേഷൻ, പ്രമുഖ മാർക്കറ്റുകൾ തുടങ്ങിയ പൊതു ഇടങ്ങളിലും വൈഫൈ സംവിധാനം സജ്ജീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ 75 ജില്ലകളിലും പദ്ധതി നടപ്പിലാക്കും.

സംസ്ഥാനത്തെ നഗരങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഉറപ്പുവരുത്താൻ ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും പ്രധാന നഗരങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അടിയന്തിരമായി പുരോഗമിക്കുകയാണ്.

ഗ്യാസ് മണം അറിയിക്കാന്‍ അയല്‍വാസി വാതിലില്‍ മുട്ടി, സ്വിച്ചിട്ടപ്പോൾ നടന്ന സ്ഫോടനത്തിൽ കുടുംബം ഒന്നാകെ കത്തിയെരിഞ്ഞു

അധികാരത്തിലേറിയാൽ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ഒരുക്കുമെന്നാണ് ബിജെപി നൽകിയിരുന്ന വാഗ്ദാനം. ഇതേതുടർന്ന് ഭരണത്തിലേറിയ ഉടൻ ലക്‌നൗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സർക്കാർ സൗജന്യ വൈഫൈ സൗകര്യം ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button