ജിദ്ദ : സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു. സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ പ്രതിദിനം ശരാശരി 492 സ്വദേശികള്‍ ചേരുമ്പോള്‍ 1,468 വിദേശികള്‍ പുറത്താകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തൊഴില്‍ നിരീക്ഷണ വിഭാഗത്തിന്റെ 2019 ലെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കാണിത്. 2019 ലെ ഈ കാലയളവില്‍ പ്രാദേശിക സ്വകാര്യ തൊഴില്‍ വിപണിയില്‍ 44,814 സ്വദേശികളാണ് പുതുതായി പ്രവേശിച്ചത്. ഇതില്‍ പുരുഷന്മാരും വനിതകളും ഉള്‍പ്പെടും. അതേസമയം 1,33,65 വിദേശികള്‍ തൊഴില്‍ വിട്ടുപോയി.
Read Also : ഹാമര്‍ വീണു പരിക്കേറ്റു മരിച്ച അഭീല്‍ നയിച്ച സംഗീത പരിപാടി കണ്ണീരോർമ്മയായി സോഷ്യൽ മീഡിയയിൽ
വനിതകളുടെ തൊഴിലിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും സുരക്ഷയും സുഗമമാകാക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘വുസൂല്‍’ പദ്ധതി പ്രയോജനപ്പെടുത്തിയത് 11,611 പേരാണ്. സ്വദേശിവത്കരണം ഉയര്‍ത്തുക, തൊഴില്‍ വിപണി നിയന്ത്രിക്കുക എന്നിവ ലക്ഷ്യം വച്ച് ഈ വര്‍ഷം ജനുവരി 31 ന് ആണ് ദേശീയ തൊഴില്‍ നിരീക്ഷണ പോര്‍ട്ടല്‍ (നാഷനല്‍ ലേബര്‍ ഒബ്സര്‍വേറ്ററി പോര്‍ട്ടല്‍) തുടങ്ങിയത്.
Post Your Comments