Latest NewsNewsIndia

അസമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടു:അമ്മയുടെ കാമുകനെ വിദ്യാര്‍ത്ഥി പേവര്‍ ബ്ലോക്ക് കൊണ്ട് ഇടിച്ചുകൊന്നു

മുംബൈ•അമ്മയുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 21 കാരനായ വിദ്യാർത്ഥിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. 55 കാരിയായ അമ്മയ്ക്ക് 37 കാരനായ റിയൽ എസ്റ്റേറ്റ് ഏജന്റായ പർവേസ് ഷെയ്ക്കുമായി ബന്ധമുണ്ടായിരുന്നുവെന്ന് മകന്‍ ഷഹബാസ് ഷെയ്ഖ് സംശയിച്ചിരുന്നതായി ബാന്ദ്ര-കുർള കോംപ്ലക്‌സ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10.30 ഓടെ ഷഹബാസ് , പർവേസിനെയും അമ്മയെയും ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടു. ഇത് അവനെ കുപിതനാക്കി. പ്രകോപിതനായ ഷഹബാസ് പർവേസിനെ തലയിൽ ഒരു പേവർ ബ്ലോക്ക് ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സംഭവം നടന്നു ഒരു മണിക്കൂറിനുള്ളിൽ ഷഹബാസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ഷാബാസ് ഏറ്റുപറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അഞ്ച് വർഷം മുമ്പ് വസ്ത്രങ്ങൾ വിൽക്കുന്ന സ്ത്രീയെ പർവേസ് പരിചയപ്പെട്ടത്. തുടര്‍ന്ന് അവർ പർവേസിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയായി. പർവേസ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നതിനാല്‍ മതവും ആയാലും തമ്മില്‍ ബന്ധത്തിലാണെന്ന് ഹബാസ് സംശയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button