KeralaLatest NewsNews

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞു; എന്‍എസ്‌എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയതിൽ പ്രതികരണവുമായി ടിക്കാറാം മീണ

തിരുവനന്തപുരം: എന്‍എസ്‌എസിന്റെ വക്കീല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഒരു സംഘടനയോടും അവമതിപ്പില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ അധ്യായം അടഞ്ഞുവെന്നും മീണ പറയുകയുണ്ടായി. സമദൂരം വിട്ട് എന്‍എസ്‌എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവന, സംഘടനയ്ക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എന്‍എസ്‌എസ് വക്കീൽ നോട്ടീസ് അയച്ചത്.

Read also: കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ സംബന്ധിച്ച് ജോളിയുടെ നിര്‍ണായക മൊഴി : സംശയമുന ഷാജുവിന് നേര്‍ക്ക് 

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വേണ്ടി എന്‍എസ്‌എസ് പരസ്യമായി ജാതി പറഞ്ഞു വോട്ടു
വോട്ടു പിടിക്കുന്നുവെന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍എസ്‌എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായതെന്നും മീണ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button