KeralaLatest NewsNews

എൻഎസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാർ

കോട്ടയം: എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മന്ത്രി ഗണേഷ് കുമാർ. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തി.

Read Also: നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല, ആ നടന്‍റെ കൂടെ പിന്നെ സിനിമ ചെയ്തിട്ടില്ല: സമീറ റെഡ്ഡി

ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജി സുകുമാരൻ നായർ പ്രതികരിച്ചു. ഗണേഷ് ഒരിക്കലും എൻഎസ്എസിന് എതിരാകില്ല. ഗണേഷ് കുമാർ എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻഎസ്എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും ജി സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ് ജി സുകുമാരൻ നായരെന്നാണ് കെ ബി ഗണേഷ് കുമാർ പറഞ്ഞത്. അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്‌നേഹ പൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കു പോകില്ല, മുഖ്യമന്ത്രി അനുവദിച്ചാല്‍ മാത്രം അഭിനയം: ഗണേഷ് കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button