ചങ്ങനാശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വക്കീല്‍ നോട്ടീസയച്ചു. എൻഎസ്എസ് കേരളത്തിൽ വർഗീയ പ്രവർത്തനം നടത്തുന്നു എന്ന് പൊതുസമൂഹത്തിൽ ധാരണ പരത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം കേരളസമൂഹത്തിന് മുന്നില്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടിസിൽ പറയുന്നു.
Read also: ഡിജിപിക്ക് പരാതി നൽകിയ മഞ്ജുവിന് മറുപടിയുമായി ശ്രീകുമാർ മേനോൻ
എൻഎസ്എസ് ജാതീയതയുടെ മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടന എന്ന തരത്തിലുള്ള പ്രസ്താവനയാണ് ടിക്കാറാം മീണ നടത്തിയത്. എൻഎസ്എസ് ജാതിയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നു എന്നും സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്കു പോയത് എന്തിനാണെന്നും സമദൂരമല്ലേ ശരി എന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.
Post Your Comments