
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ നാടിന്റെ സമാധാനം നശിപ്പിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിന് ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമില്ലെന്നും എന്‍ ആര്‍ സിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ രജിസ്റ്ററിലൂടെ ജനങ്ങളെ വിദേശികളായി പ്രഖ്യപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇനി ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ദേശീയ സുരക്ഷയ്ക്ക് മാത്രമല്ല നല്ല ഭരണത്തിനും അനിവാര്യമായ ഒന്നാണ്. എന്നാല്‍ ഇത് പൗരന്മാര്‍ക്കെതിരാണെന്നും നാടിന്റെ സമാധാനം തകര്‍ക്കുമെന്നും പ്രചരിപ്പിക്കുകയാണ് മമതാ ബാനര്‍ജി.
Post Your Comments