മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പരാതി. ബിജെപി നേതാവാണ് മുംബൈ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇരുന്നു കൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അത് മുഴുവന്‍ ആക്കാതെ അവസാനിപ്പിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. മുംബൈയില്‍ ഒരു പരിപാടിക്കിടയായിരുന്നു സംഭവം.
അതേസമയം, ബിജെപിക്ക് ജനാധിപത്യമില്ലെന്നും ബിജെപി ക്രൂരന്മാരുടെ പാര്‍ട്ടിയാണെന്നും ബിജെപി ഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ പറഞ്ഞിരുന്നു.
ഇന്ത്യ ഒരിക്കലും മസില്‍പവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സംവിധായകന്‍ മഹേഷ് ഭട്ടിനെയും മുംബൈ മയക്കുമരുന്ന് കേസില്‍ മകന്‍ അറസ്റ്റിലായതിന് പിന്നാലെ നടന്‍ ഷാരൂഖ് ഖാനെയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നുവെന്ന് മമത പറഞ്ഞു.
Post Your Comments