റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആസൂത്രിതമായ വിധത്തിൽ നടപ്പിലാക്കുന്നതിന് കൃഷിവകുപ്പുമായും കൃഷി വികസന ഓഫീസർമാരുമായും ബന്ധപ്പെട്ട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തന്നെ മുൻകൈയ്യെടുത്ത് ഒരു സമയബന്ധിത പരിപാടി നടപ്പിലാക്കണമെന്ന് ഉദ്ദേശിക്കുന്നു. ഈ പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ ജനതയുടെ കൈകളിലേക്ക് പണം പരോക്ഷമായി എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
Read also: രണ്ട് പാക് മത്സ്യത്തൊഴിലാളികൾ പിടിയിൽ
എലത്തൂർ എംഎൽഎ കൂടിയായ ഗതാഗത മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് പ്രവൃത്തി പൂർത്തിയാക്കുന്നത്.
ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വത്സല അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം ഷാജി, ചേളന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം വിജയൻ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഇസ്മായിൽ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം കെ മോഹൻദാസ്, വാർഡ് വികസന സമിതി കൺവീനർ കെ.ടി പ്രസാദ് മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments