തിരുവനന്തപുരം: അയ്യപ്പഭക്തര്‍ക്ക് തിരിച്ചടി, കെഎസ്ആര്‍ടിസി നിരക്ക് കുറയ്ക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ത്യാഗംസഹിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും അതിനാല്‍ തന്നെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നിരക്ക് കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധനവില വര്‍ധനവാണ് നിരക്ക് കൂട്ടാന്‍ കാരണം. ഇത് അയ്യപ്പഭക്തര്‍ മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്മാറുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. 50 ബസുകളാണ് കന്നിമാസ പൂജാ ദേവസങ്ങളില്‍ നിലക്കല്‍ പമ്പ സര്‍വ്വീസ് നടത്തുന്നത്. സര്‍വീസ് നടത്തുന്ന ലോ ഫ്‌ലോര്‍, എസി ബസ്സുകളിലും ആനുപാതികമായി നിരക്ക് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലക്കല്‍ നിന്ന് പമ്പ ത്രിവേണിവരെ 9 രൂപയാണ് കെഎസ്ആര്‍ടിസി വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 31 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 40 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. പ്ലാപ്പള്ളിയില്‍ നിന്നുള്ള നിരക്കെന്നാണ് ടിക്കറ്റില്‍ രേഖപെടുത്തിയിരിക്കുന്നത്. നിരക്ക് കുറക്കണമെന്നും കൂപ്പണ്‍ സംവിധാനം കൊണ്ട് വരണമെന്നും ദേവസ്വം ബോര്‍ഡ് ഗതാഗത മന്ത്രിയോടും കെഎസ്ആര്‍ടിസി എംഡിയോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് വര്‍ധന.
Post Your Comments