തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദക്കിയിട്ടുളളത്. താത്കാലിക ജീവനക്കാരുടെ കൂട്ടത്തോടെയുളള പിരിച്ചുവിടലിനെ തുടര്‍ന്നാണ് സര്‍വ്വീസ് റദ്ദാക്കല്‍.
പിരിച്ചുവിട്ടവര്‍ക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇതേ വരെ നിയമിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം പഴയപടിയിലേക്ക് എത്തുന്നതിനും 2 ദിവസം കൂടി വേണ്ടിവരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്. എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി തേടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments