
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് കോൺഗ്രസിൽ നിന്നും പുറത്താക്കിയ എ.പി അബ്ദുള്ളകുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍. പി എസ് ശ്രീധരൻ പിള്ളയുടേതാണ് പ്രഖ്യാപനം. ഇടതു പാർട്ടിയിൽ നിന്ന് 257 പേര് ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
Also read : കൊച്ചിയിലെ വെള്ളക്കെട്ട്; ഉദ്യോഗസ്ഥർക്കെതിരെ മേയര്‍ സൗമിനി ജെയ്ന്‍
ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടില്ല. എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചു. ബി.ജെ.പി വോട്ടുകള്‍ കുറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്സിറ്റ്പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നു. ബി.ജെ.പിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Post Your Comments