തിരുവനന്തപുരം : കോന്നിയിൽ ഇതുവരെയുള്ള പ്രതീക്ഷകളും പ്രവചനങ്ങളുമെല്ലാം തെറ്റിച്ചു കൊണ്ട് എല്‍ഡിഎഫ് വിജയം നേടുമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം.എല്‍ഡിഎഫ് 5% വോട്ടിന് മുന്നിലാണെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. കെ.യു. ജനീഷ് കുമാറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് 46%, യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയാണ് വോട്ടിങ് നില.
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും എക്‌സിറ്റ് പോള്‍ ഫലം, വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേയിൽ
2016ലേതിനെക്കാള്‍ യുഡിഎഫ് 9.99% വോട്ടിന് പിന്നിലാണ് ഇവിടെ. എല്‍ഡിഎഫ് 9.55% മുന്നിലും. ബിജെപി വോട്ടുനിലയില്‍ കാര്യമായ മാറ്റമില്ല. 23 വര്‍ഷം തുടര്‍ച്ചതായി യുഡിഎഫിലെ അടുര്‍ പ്രകാശ് കൈയടക്കിവെച്ച കോന്നിയില്‍, എല്‍ഡിഎഫ് മുന്നിലായത് യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ അരൂരിലെ സിറ്റിങ്ങ് സീറ്റില്‍ ഇടതിന്റെ നില പരുങ്ങലിലാണ്.മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വേ പറയുന്നു.
36 ശതമാനം വോട്ടുകള്‍ നേടിയാണ് യു.ഡി.എള് ജയിക്കുകയെന്നാണ് പ്രവചനം. എല്‍.ഡി.എഫും എന്‍.ഡി.എയും ഒരുപോലെ വോട്ടുകള്‍ നേടുമെന്നും പ്രവചിക്കുന്നു. 31 ശതമാനം വോട്ടുകള്‍ വീതം നേടുമെന്നാണ് കാര്‍വി ഇന്‍സൈറ്റ്‌സുമായി സഹകരിച്ച് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ പ്രവചിക്കുന്നത്.
Post Your Comments