തിരുവനന്തപുരം : കോന്നി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജിനേഷ് കുമാർ വിജയിച്ചതിന് പിന്നിൽ അയ്യപ്പനും കാരണമായെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം എംപ്ലോയ്സ് കോണ്‍ഫെഡറേഷൻറെ സംസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
വിശ്വാസത്തിന്റെ പേരിൽ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പൻ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയത്. അയ്യപ്പൻറെ പേരിൽ തെറ്റായ പ്രചാരണം നടത്തിയവർക്ക് അയ്യപ്പൻ നൽകിയ ശിക്ഷയാണ് കോന്നിയിലെ പരാജയം. ശബരിമല യുവതി പ്രവേശന വിധിയിൽ വസ്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരാജയപ്പെട്ടു. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ സർക്കാർ ഭക്തർക്ക് ഒപ്പമാണ്. അല്ലാതെ അമ്പലം വിഴുങ്ങികൾക്ക് ഒപ്പമല്ല. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേതെന്നു മന്ത്രി അവകാശപ്പെട്ടു.
Also read : കുടിവെള്ളം പോലും നൽകാൻ കഴിയാത്തവർ രാജിവെക്കണം: മന്ത്രി തോമസ് ഐസക്കിനെതിരെ സമരം
Post Your Comments