തിരുവനന്തപുരം: കോന്നിയില്‍ ഇടതുസ്ഥാനാര്‍ഥി കെ.യു. ജനീഷ്കുമാറിനെ ജയിപ്പിച്ചത് അയ്യപ്പനെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇനി നിങ്ങള്‍ എന്റെ പേരില്‍ കള്ള പ്രചാരവേല നടത്തരുതെന്ന് അയ്യപ്പന്‍ നല്‍കിയ മുന്നറിയിപ്പാണ് ഇതെന്ന് മന്ത്രി പറഞ്ഞു. യുവതീപ്രവേശനം സര്‍ക്കാരിന്റെ അജന്‍ഡയല്ലെന്നും കടകംപളളി പറഞ്ഞു.വിശ്വാസത്തിന്റെ പേരില്‍ നാടകം വേണ്ടെന്ന് കാനനവാസിയായ അയ്യപ്പന്‍ തീരുമാനിച്ചതാണ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാക്കിയതെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയയായിരുന്നു മന്ത്രി.’ഭക്തര്‍ക്കൊപ്പമാണ് കേരളത്തിലെ സര്‍ക്കാര്‍. അല്ലാതെ അമ്പലം വിഴുങ്ങികള്‍ക്കൊപ്പമല്ല. ദേവസ്വം ബോര്‍ഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സര്‍ക്കാരാണ് പിണറായിയുടേത്’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസിനു അനുകൂലമായി വിധിയെഴുതാറുള്ള കോന്നിയില്‍ ചരിത്രവിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്.
Post Your Comments