KeralaLatest NewsIndia

കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയത്തെ കുറിച്ച് എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി

കോന്നിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എന്‍ഡിഎ കണ്‍വീനറും ബി ഡി ജെ എസ് എസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു.സുരേന്ദ്രന്‍ കോന്നിയില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല . എന്‍ഡിഎയും ബിഡിജെഎസും ഒന്നായി നിന്ന് ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട് .

ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. എന്‍ ഡി എ ജില്ലാ കണ്‍വീനര്‍ കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടക്കുന്നത്. കോന്നിയില്‍ കൂടുതല്‍ വികസനം സാധ്യമാവണമെങ്കില്‍ കഴിവുള്ള സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ തന്നെ വിജയിക്കണം .അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന മാധ്യമ വാർത്തകൾക്കിടെയാണ് തുഷാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.ഈ വാര്‍ത്ത ശരിയല്ലെന്നാണ് കോന്നിയില്‍ എന്‍ഡിഎയുടെ പ്രചാരണ വേദിയില്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിന്റെ പേരിൽ സസ്‌പെന്‍ഷന്‍ ചെയ്ത കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി

കൂടാതെ, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടുമറിക്കല്‍ ഉണ്ടായിട്ടില്ലെന്നും വേണമെങ്കില്‍ കണക്കുകള്‍ പരിശോധിക്കാമെന്നും തുഷാര്‍ പ്രതികരിച്ചു.എസ്.എന്‍.ഡി.പി യോഗത്തി​​െന്‍റ വാലോ ചൂലോ അല്ല ബി.ഡി.ജെ.എസെന്ന് തുഷാർ വ്യക്തമാക്കി. ബി.ഡി.ജെ.എസ് രാഷ്​ട്രീയ പാര്‍ട്ടിയാണ്. വ്യക്തമായ രാഷ്​ട്രീയ കാഴ്ചപ്പാടും നിലപാടും ബി.ഡി.ജെ.എസിനുണ്ട്. ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു എന്നത്​ മാധ്യമസൃഷ്​ടി മാത്രമാണ്​. എന്‍.ഡി.എയും ബി.ഡി.ജെ.എസും ഒന്നായിനിന്ന് ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും തുഷാര്‍ വ്യക്തമാക്കി.

മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ബി.ഡി.ജെ.എസ് സജീവമായി രംഗത്തില്ലെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. എന്‍.ഡി.എ ജില്ല കണ്‍വീനര്‍ കെ. പത്മകുമാറി​​​െന്‍റ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.കോന്നി തെരെഞ്ഞെടുപ്പ് കാര്യാലയത്തിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയെ ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും, ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനടയും ചേര്‍ന്ന് സ്വീകരിച്ചു.

എന്‍ ഡി എ ജില്ലാ കണ്‍വീനര്‍ കെ പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് എ വി ആനന്ദ് രാജ്, നേതാക്കളായ അഡ്വ പി സി ഹരി, സോമനാഥന്‍, സുന്ദരേശന്‍, ഷാജി ആര്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button