കോന്നി :പിണറായി വിജയൻ ഇന്ത്യ കണ്ട അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കോന്നി മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രമാടം പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനം പൂങ്കാവ് ജംക്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും ദയനീയമായി പരാജയപ്പെട്ട പിണറായിയും കൂട്ടരും ചെപ്പടിവിദ്യകളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിച്ചു പരിഹാസ്യരാകുകയാണെന്നും എന്നും എല്ലാക്കാലത്തും എല്ലാവരെയും അടിച്ചമർത്താൻ ആവില്ലെന്ന് പിണറായി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയിലും കേരളത്തെ ഞെട്ടിച്ച മറ്റു പല അഴിമതികളിലും ഇടത് വലത് മുന്നണികൾ പങ്കുകച്ചവടക്കാർ ആണെന്നും അദ്ദേഹം ആരോപിച്ചു.വൻപിച്ച ജനക്കൂട്ടമാണ് പൂങ്കാവ് ജംക്ഷനിൽ സ്ഥാനാർഥി സ്വീകരണത്തിന് തടിച്ചു കൂടിയത്. ബിജെപി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കളഭം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും, കെപിഎംഎസ് രക്ഷാധികാരിയുമായ നീലകണ്ഠൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പട്ടികജാതി മോർച്ച ദേശീയ ഉപാധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി എ സൂരജ്, കോന്നി മണ്ഡലം പ്രസിഡന്റ് ജി മനോജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സോമനാഥൻ, ബിജെപി ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി അശോക് ബാബു, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മീന എം നായർ തുടങ്ങിയവർ സംസാരിച്ചു.
Post Your Comments