തിരുവനന്തപുരം : ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ആസൂത്രിതമെന്നു നിഗമനം . കൊല നടത്തിയത് സവാരി വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്. . പുലര്‍ച്ചെ ഒരുമണിയോടെയാണു ചാക്കയില്‍ നിന്നു പ്രതികളിലൊരാള്‍ വിപിന്റെ ഓട്ടോയില്‍ കയറിയത്. ആനയറയിലേക്കായിരുന്നു ഇവര്‍ ഓട്ടം വിളിച്ചത്. ലോഡ്സ് ഹോസ്പിറ്റലിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം സംഘത്തിലെ മറ്റ് അഞ്ചുപേരും ഓട്ടോയുടെ കുറുകെ ചാടിവീണ് വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്നു വിപിനെ പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിതമാണു കൊലപാതകമെന്നു തെളിയിക്കുന്നതാണു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു.
Read Also : പെണ്‍കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍
ആസൂത്രിതമാണു കൊലപാതകമെന്നു തെളിയിക്കുന്നതാണു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പു ചാക്കയിലെ സ്വകാര്യ ബാറിനുമുന്നില്‍ വച്ചു വിപിനും പ്രതികളുമായി അടിപിടിയുമായുണ്ടായി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് കണ്ടെത്തല്‍. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവം സ്ഥലത്തൈത്തി തെളിവുകള്‍ ശേഖരിച്ചു. വര്‍ക്ഷോപ്പ് ജീവനക്കാരനായ കാരി അനിയുടെ കൊലപാതക കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹൈവെ കണ്ണന്‍ എന്ന് വിളിപ്പേരുള്ള വിപിന്‍.
Post Your Comments