കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണം ശക്തമായ സാഹചര്യത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലുറച്ച് മന്ത്രി കെടി ജലീല്‍. തനിക്ക് മുന്നില്‍ എത്തുന്ന പ്രശ്‌നങ്ങളെ മനുഷ്യത്വത്തോടെ കണ്ട് പ്രവര്‍ത്തിക്കുമെന്നും അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മുക്കത്ത് ബിപി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു മന്ത്രി.
ALSO READ: ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍; അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍
വിദ്യാര്‍ത്ഥികളുടെ മനസ് മനസിലാക്കാന്‍ കഴിയുന്ന ഒരു അദ്ധ്യാപകന്‍ കൂടിയാണ് താനെന്നും മന്ത്രി പറഞ്ഞു. നമ്മുടെ മുന്നില്‍ വരുന്ന പ്രശ്നങ്ങളെ മനുഷ്യത്വപരമായി സമീപിക്കാന്‍ ഏതൊരു വ്യക്തിക്കായാലും രാഷ്ട്രീയക്കാര്‍ക്കായാലും കഴിയണമെന്നും താന്‍ ചെയ്തത് മഹാ അപരാധവും തെറ്റും ചട്ടത്തിന് വിരുദ്ധവുമാണെങ്കില്‍, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും ജലീല്‍ വ്യക്തമാക്കി. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ആ നിലപാടുകളുമായി മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അനധികൃതമായി ആര്‍ക്കും ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും അര്‍ഹതപെട്ടത് നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: വീണ്ടും പാക് പ്രകോപനം : രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
‘ഒരു മന്ത്രിയുടെ പക്കല്‍ വരുന്നത് അവസാനത്തെ അത്താണിയെന്ന നിലയിലാണ്. ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കണം. 10-12 വര്‍ഷം ഒരു കോളേജിലെ അദ്ധ്യാപകനായിരുന്നു ഞാനും, ഒരു മന്ത്രി മാത്രമല്ല. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. അന്യായമായൊന്നും വിദ്യാര്‍ത്ഥികള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ന്യായമായത് അവര്‍ക്ക് നല്‍കുക എന്നത് ഒരു അദ്ധ്യാപകന്റെ ചുമതലയാണ്, ഒരു ഭരണാധികാരിയുടെ ചുമതലയാണ്,’കെ.ടി ജലീല്‍ പറഞ്ഞു.
Post Your Comments