KeralaLatest NewsNews

ജലീലിന് വേണ്ടി ലോകായുക്തയെ മുഖ്യമന്ത്രി തള്ളിപ്പറയുമോ ? മുഖ്യമന്ത്രിയുടെ പ്രതികരണമറിയാൻ കാത്തിരിക്കുന്നു കേരളം

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജി വയ‌്ക്കണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് ചര്‍ച്ചയാവുകയാണ്. ബന്ധുനിയമനത്തില്‍ ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാല്‍ ആ പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. കെടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കാനും ലോകായുക്ത ജസ്റ്റിക് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുണ്‍ ഉള്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
ലോകായുക്തയെ തള്ളികൊണ്ട് നിയമന്ത്രി എകെ ബാലന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ഏറെ പ്രസക്തിയുണ്ട്.

Also Read:മന്‍സൂര്‍ വധം ദൗര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവം; ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഎം

രണ്ട് വര്‍ഷം മുൻപ് , ‘അഴിമതിക്കും ദുര്‍ഭരണത്തിനും വിരുദ്ധമായ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത’ എന്ന പ്രശംസ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുതന്നെ വന്നിരുന്നു. കുരയ്ക്കാനറിയുന്ന എന്നാല്‍ കടിക്കാനറിയാത്ത കാവല്‍ നായയാണ് ഓംബുഡ്സ്മാന്‍ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാല്‍ ആവശ്യമെങ്കില്‍ കടിക്കാന്‍ കഴിയുന്ന അധികാരം കേരളത്തിലെ ലോകായുക്തയ്ക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രഖ്യാപനം.

നിലവിൽ സര്‍ക്കാരിനെ തന്നെ പലവിധത്തില്‍ പ്രതിരോധത്തിലാക്കിയ ജലീല്‍ വിവാദത്തില്‍ ലോകായുക്തയുടെ ഉത്തരവ് വരുമ്ബോള്‍, പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രി മാറ്റിപ്പറയുമോ എന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അടുത്ത ബന്ധുവായ വളാഞ്ചേരി സ്വദേശി കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ജലീല്‍ നിയമിച്ചതിനെതിരെ എടപ്പാള്‍ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമന ഉത്തരവ് നേരത്തേ പിന്‍വലിച്ചിരുന്നു. കെ.ടി.ജലീലിനെ കൂടാതെ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ.എ.പി.അബ്ദുള്‍ വഹാബ്,മാനേജിംഗ് ഡയറക്ടര്‍ എ.അക്ബര്‍,കെ.ടി.അദീബ് എന്നിവരാണ് മറ്റ് കക്ഷികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button