കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് മരിച്ച തോമസിന്റെ മൊബൈല്‍ നമ്പര്‍ ആണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൊബൈല്‍ നമ്പര്‍ ജോണ്‍സന്റെ പേരിലേക്ക് റോയിയുടെ മരണശേഷം മാറ്റിയെന്നും കണ്ടെത്തി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ഉപയോഗിച്ച് വന്ന മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. അതേസമയം രണ്ടാംഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോണ്‍സണെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നല്‍കിയിരുന്നു. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സണ്‍ മുന്‍പ് മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്.
ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തിയിരുന്നു. ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
Post Your Comments