
നൈപുണ്യ വികസന കോഴ്‌സുകൾ നടത്തുന്നതിന് അസാപും കെൽട്രോണും ധാരണാപത്രം ഒപ്പുവച്ചു. അസാപ് സി.ഇ.ഒ ഡോ.വീണ.എൻ.മാധവനും കെൽട്രോൺ എം.ഡി ഹേമലത ടി.ആറുമാണ് ധാരണാപത്രം ഒപ്പുവച്ചത്.
മാറുന്ന കാലത്തിന്റെ ആവശ്യകതകളെയും തൊഴിൽ സാധ്യതകളെയും ഉൾക്കൊള്ളിച്ച് അസാപ്പ് വികസിപ്പിച്ച അസിസ്റ്റന്റ് ഓഫ്‌സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ കോഴ്‌സും എയർ കാർഗോ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് കോഴ്‌സുമാണ് കെൽട്രോൺ വിദ്യാർത്ഥികളിൽ എത്തിക്കുക. കുറ്റിപ്പുറത്തെ കെൽട്രോൺ പരിശീലന കേന്ദ്രത്തിലായിരിക്കും വിദ്യാർത്ഥികൾക്കായി ആദ്യം ക്ലാസുകൾ നടത്തുക. അസാപ് വകുപ്പുതല മേധാവികളും ഉദ്യോഗാർത്ഥികളും കെൽട്രോൺ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Post Your Comments