ThiruvananthapuramKeralaNattuvarthaLatest NewsNews

എഐ ക്യാമറ: കെൽട്രോണിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം നൽകാൻ നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ലെന്നും ഉദ്യോഗസ്ഥനെതിരെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ല,’ പി രാജീവ് പറഞ്ഞു.

വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത

ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയതായും മന്ത്രി രാജീവ് ആരോപിച്ചു. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെ തുടർന്ന്, നടത്തിയ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button