ThiruvananthapuramKeralaNattuvarthaLatest NewsNews

റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ

തിരുവനന്തപുരം: സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ, ക്യാമറയുടെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് കെൽട്രോൺ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുള്ളത്.

നേരത്തെ, ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയാണെന്ന് കെൽട്രോൺ സിഎംഡി എൻ നാരായണ മൂർത്തി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ, ക്യാമറകളുടെ വിലയിൽ രഹസ്യസ്വഭാവം ഇല്ലെന്നിരിക്കെയാണ് വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ വ്യക്തമാക്കിയത്. വ്യാപാര രഹസ്യങ്ങളുള്ള കരാറാണെന്ന് ചൂണ്ടിക്കാട്ടി റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച് സർക്കാരിന് സമർപ്പിച്ച ടെക്നോ കൊമേഷ്യൽ പ്രെപ്പോസൽ പുറത്തുവിടാനും കെൽട്രോൺ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button