തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കെൽട്രോണിൽ പരിശോധന നടത്തി ആദായ നികുതി വകുപ്പ്. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് പരിശോധന നടന്നത്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.
എഐ ക്യാമറ വിവാദത്തിൽ കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇൻകം ടാക്‌സ് പരിശോധന നടത്തിയത്. പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘമാണ് തിരുവനന്തപുരം വെള്ളയമ്പലത്തെ കെൽട്രോൺ ഓഫീസിലെത്തി പരിശോധന ആരംഭിച്ചത്.
ജിഎസ്ടിയിൽ കെൽട്രോൺ വെട്ടിപ്പുകൾ നടത്തിയെന്ന സംശയം നിലനിൽക്കുന്നുണ്ട്.
Post Your Comments