Latest NewsKeralaIndia

ബിന്ദു അമ്മിണി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി, പിന്നിൽ സർക്കാർ സമ്മർദ്ദമെന്നു സൂചന, ആശ്വാസത്തോടെ കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി

ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിന്ദു അമ്മിണിയുടെ പത്ര സമ്മേളനം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ സിപിഎമ്മും സർക്കാരും ബിന്ദുവിനെ പിന്തിരിപ്പിച്ചതാവാമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം റദ്ദാക്കി. തനിക്ക് ശാരീരിക സുഖമില്ലാത്തതിനാലാണ് പത്രസമ്മേളനം നിർത്തി വെക്കുന്നതെന്നാണ് ഇവർ പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിന്ദു അമ്മിണിയുടെ പത്ര സമ്മേളനം തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ സിപിഎമ്മും സർക്കാരും ബിന്ദുവിനെ പിന്തിരിപ്പിച്ചതാവാമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വഴിവാണിഭക്കാരിൽ നിന്നും ചിപ്സും മറ്റു ഭക്ഷണപദാർത്ഥങ്ങളും വാങ്ങിക്കഴിക്കുന്നവരുടെ ശ്രദ്ധക്ക്

പത്രസമ്മേളനം നടത്താന്‍ ബിന്ദു തീരുമാനിച്ചുവെന്ന് വിവരം വന്നതിന് പിന്നാലെ അവര്‍ മല ചവിട്ടും എന്നൊരു അഭ്യൂഹം കൂടി പടര്‍ന്നിരുന്നു. ഇതോടെ കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി പുലിവാല് പിടിച്ച അവസ്ഥയിലുമായി. എന്തായാലും പൊലീസ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 450 പൊലീസുകാരെ മൂന്നു എസ്‌പിമാരുടെ കീഴിലായി നിയോഗിച്ചു കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button