കോഴിക്കോട്: ഹിന്ദു സംസ്‌കാരത്തെയും ആചാരങ്ങളേയും വീണ്ടും തള്ളിപ്പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്ന് പറഞ്ഞവര്‍ തന്നെ കറിവേപ്പില നുള്ളാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നു’ എന്ന് പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: ‘ഞാനാണ് വന്ദേഭാരത് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്’: രാജ്‌മോഹൻ ഉണ്ണിത്താൻ
കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്ന നിഖിലയുടെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് ബിന്ദു അമ്മിണി ഹൈന്ദവ ആചാരങ്ങള്‍ക്ക് എതിരെ രംഗത്ത് വന്നത്.
നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്ന പ്രസ്താവനയുമായി മൃദുല ദേവി എന്ന ആക്ടിവിസ്റ്റ് രംഗത്ത് എത്തിയിരുന്നു.
Post Your Comments