Latest NewsKerala

ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചു: രൂക്ഷ വിമർശനവുമായി കോടതി

ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു.

കൊച്ചി ; ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ എ എച്ച് പി നേതാവായ പ്രതീഷ് വിശ്വനാഥ്, ബിജെപി നേതാവ് സി.ജി. രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

ഒരു വശത്തു സംസ്ഥാന സർക്കാരും ആക്ടിവിസ്റ്റുകളും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു.

എന്നാൽ കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. ബിന്ദു അമ്മിണി ഭക്തയല്ല, ആക്ടിവിസ്റ്റാണെന്നത് അവർ തന്നെ അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികൾ ബിജെപി /ഹിന്ദു സംഘടനാ നേതാക്കളാണെന്നും കോടതി പറഞ്ഞു. സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബർ 12നാണ് ഇവരെ കേസിൽ പ്രതികളാക്കിയത്.

ഒരാൾ അഭിഭാഷകനും മറ്റൊരാൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാർഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്.

read also : ‘ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയില്‍ പോകാനെത്തിയത്’; ഹൈക്കോടതി

തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസിൽ പറയുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button