കോഴിക്കോട് : ആദിവാസികള്‍ക്ക് വേണ്ടി പണ പിരിവ് നടത്തി പറ്റിച്ചു എന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പ്രതികരിച്ചത്. ‘താനിതുവരെ അട്ടപ്പാടി കണ്ടിട്ടില്ല, പിന്നെങ്ങനെയാണ് താന്‍ അവര്‍ക്ക് വേണ്ടി പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് പറയുന്നത് ‘ എന്ന് ബിന്ദു അമ്മിണി ചോദിക്കുന്നു. തനിക്ക് എതിരെ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.
Read Also : മകനെ കുറ്റക്കാരനാക്കുന്നു: കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ നിന്നും നേരിട്ടത് മോശം പെരുമാറ്റമെന്ന് യുവതി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
‘ ഞാന്‍ ആദിവാസികള്‍ക്ക് വേണ്ടി പിരിവുനടത്തി പറ്റിച്ചു എന്ന് പ്രചരണം നടക്കുന്നതായി അറിയുന്നു. ഞാന്‍ ഇത് വരെ അട്ടപ്പാടി കണ്ടിട്ട് പോലും ഇല്ല. പിന്നെ എങ്ങനെ അട്ടപ്പാടിയിലും പരിസരത്തും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഫണ്ട് പിരിവു നടത്തും. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പടച്ചു വിടുന്നവരെ എന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ. എന്റെ ആദിവാസി സഹോദരങ്ങള്‍ തന്നെ ഇതിനു മറുപടി നല്‍കിക്കോളും . സാമ്പത്തിക ഇടപാടുമായി എന്നെ കൂട്ടിക്കുഴയ്ക്കാന്‍ ആരും തുണിയേണ്ട. എന്നെ അതിനു കിട്ടില്ല.. സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. പലര്‍ക്കും കാശു തിരികെ കൊടുക്കാനുമുണ്ട്. ചിലരൊക്കെ എനിക്കും തരാനുണ്ട്. അത് ഞങ്ങള്‍ പരസ്പരം പറഞ്ഞോളാം’.
‘ഞാന്‍ അധ്വാനിച്ചാണ് ഇതുവരെ ജീവിച്ചിട്ടുള്ളത്. ഇനിയും. ഇതിനിടയില്‍ കഴിയുന്ന സാമൂഹിക ഇടപെടലുകള്‍ നടത്തും. ഇറങ്ങിപ്പുറപ്പെട്ടാല്‍ സഹായിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാവും. ഫണ്ട് കളക്ഷന്‍ നടത്തി പുട്ടടിക്കാന്‍ എന്തായാലും എന്നെ കിട്ടൂല മക്കളെ. അതിനു വേറെ ആളെ നോക്കൂ. എന്ന് പറഞ്ഞാണ് ബിന്ദു അമ്മിണി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments