KeralaLatest NewsIndia

ജീവനാംശം പോലും നല്‍കാതെ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു മുത്തലാഖ് ചൊല്ലി ;കോഴിക്കോട് സ്വദേശിക്കെതിരെ മുത്തലാഖ് കേസ്

ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

കോഴിക്കോട്: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിരെ പോലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഭർത്താവ് സമീർ ജീവനാംശം പോലും നൽകാതെ മുത്തലാഖ് ചൊല്ലി തന്നെയും മക്കളെയും ഇറക്കി വിട്ടതിൽ പ്രതിഷേധിച്ച് ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

ഇന്ത്യന്‍ പൗരന്മാരുടെ കൊലയ്ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ ; തിരിച്ചറിഞ്ഞു.

ഇക്കാര്യങ്ങള്‍ കാണിച്ച് ജുവൈരിയ നല്‍കിയ പരാതിയിലാണ് വളയം പോലീസ് 2019ലെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തത്.ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി, 103 കുടുംബങ്ങളെ ഒരുമിച്ച്‌ മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കും

തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.എന്നാല്‍ മതനിയമം അനുസരിച്ചാണ് ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും മുത്തലാഖല്ല ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകന്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button