Latest NewsIndia

ഇന്ത്യന്‍ പൗരന്മാരുടെ കൊലയ്ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ ; തിരിച്ചറിഞ്ഞു.

തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് പൗരന്മാര്‍ കൊല്ലപ്പെട്ടു.

ഈ ആഴ്ച ആപ്പിള്‍ വ്യാപാരി ഉള്‍പ്പടെയുളള മൂന്ന് ഇന്ത്യന്‍ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികള്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു.തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് പൗരന്മാര്‍ കൊല്ലപ്പെട്ടു.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി, 103 കുടുംബങ്ങളെ ഒരുമിച്ച്‌ മാറ്റി പാര്‍പ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കും

രാജസ്ഥാനില്‍ നിന്നുളള ട്രക്ക് ഡ്രൈവര്‍, ഛത്തീസ് ഖണ്ഡില്‍ നിന്നുളള കുടിയേറ്റ തൊഴിലാളി, പഞ്ചാബില്‍ നിന്നുളള ആപ്പിള്‍ വ്യാപാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെയും മരണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദികളാണെന്ന് കണ്ടെത്തി. ഇത്തരം പ്രവൃത്തികള്‍ ക്രൂരവും, മനുഷ്യത്വ രഹിതവും ആണെന്ന് ഡിജിപി പറഞ്ഞു. സമാധാനത്തിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍

അതിര്‍ത്തിയില്‍ നിന്നുളള ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് മേധാവി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുളള വ്യാപാരികള്‍ താഴ് വരയിലെത്തി അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത്തരം വ്യാപാരികള്‍ക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങളെ പ്രദേശ വാസികള്‍ അപലപിച്ചു.

പോലീസുമായി പ്രദേശവാസികള്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലുടനീളം സ്ഥിതി മെച്ചപ്പെടുന്നുണ്ട്. പ്രാദേശിക പഴക്കച്ചവടക്കാരുമായി കൂടിയാലോചിച്ച്‌ അധിക സുരക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, ആര്‍മി, സിആര്‍പിഎഫ് എന്നിവര്‍ക്ക് സിംഗ് നിര്‍ദ്ദേശം നല്‍കി.

shortlink

Post Your Comments


Back to top button