Latest NewsKeralaNews

കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണം: ബെന്നി ബെഹനാന്‍

കൊച്ചി: മാര്‍ക്ക്ദാന തട്ടിപ്പില്‍ മന്ത്രി കെ.ടി.ജലീലിന് ഒരു ഡോക്ടറേറ്റ് കൂടി നല്‍കണമെന്ന് വ്യക്തമാക്കി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സിന്‍ഡിക്കേറ്റ് മെമ്പറെ അടിയന്തിരമായി പുറത്താക്കി അന്വേഷണം നടത്തുകയും യൂണിവേഴ്സിറ്റി പരീക്ഷയുടെ വിശ്വസ്തത മന്ത്രി കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാലത്തുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞ ഓരോ വാദങ്ങളും സത്യവിരുദ്ധമാണ്. മന്ത്രിയുടെ ഓരോ കാര്യങ്ങളും കുരുക്ക് അഴിക്കുകയല്ല, പകരം കൂടുതല്‍ കുരുക്കിലേക്കാണ് പോകുന്നതെന്നും ബെന്നി ബെഹനാൻ പറയുകയുണ്ടായി.

Read also: ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു

രമേശ് ചെന്നിത്തല അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ മാറ്റം വന്നതുകൊണ്ടാണ്. ഇന്നുവരേയും ഒരു യൂണിവേഴ്‌സിറ്റികളിലും നടന്നതായി കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ അനുസരിച്ച്‌പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം സിന്‍ഡിക്കേറ്റിനോ, അക്കാദമിക് കൗണ്‍സിലിനോ, ചാന്‍സിലര്‍ക്കോ മാര്‍ക്ക്കൂട്ടിനല്‍കാന്‍ അവകാശമില്ലെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button